Join News @ Iritty Whats App Group

കാക്കയങ്ങാടിൽ മരത്തിൽ കയറി പോലീസിനെയും അഗ്നിശമനസേനയെയും വട്ടം കറക്കി മദ്ധ്യവയസ്കൻ; താഴെയിറക്കാൻ ശ്രമിക്കുന്നതിനിടയിൽ ശിഖരം പൊട്ടി വലയിൽ വീണു


ഇരിട്ടി: മരത്തില്‍ കയറി പോലീസിനെയും അഗ്നിശമനസേനയെയും  വട്ടം കറക്കി മദ്ധ്യവയസ്കൻ ഇയാളെ താഴെയിറക്കാൻ ശ്രമിക്കുന്നതിനിടയിൽ മരത്തിന്റെ  ശിഖരം പൊട്ടി അഗ്നിശമനസേന വിരിച്ച വലയിൽ വീണു. പാലപ്പുഴ സ്വദേശി പള്ളിപ്പാത്ത് സലിം ആണ്  കാക്കയങ്ങാട് മുഴക്കുന്ന് പോലീസ് സ്റ്റേഷന് മുന്‍വശത്തുള്ള ആല്‍മരത്തിൽ കയറി പോലീസിനെ ഏറെനേരം വട്ടം കറക്കിയത്. 
വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. മുഴക്കുന്ന് പോലീസ് സ്റ്റേഷന് നേരെ മുൻവശത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ അരയാൽ മരത്തിൽ സലിം കയറുകയായിരുന്നു. ഇതുകണ്ട പോലീസ് ഇയാളോട് താഴെ ഇറങ്ങാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇറങ്ങാതായതോടെ പേരാവൂർ അഗ്നിശമനസേനയെ വിവരമറിയച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ആവശ്യപ്പെട്ടിട്ടും ഇയാൾ താഴെ ഇറങ്ങാൻ തയ്യാറായില്ല. ഗോവണി ഉപയോഗിച്ച് മരത്തിൽ കയറി അഗ്നിരക്ഷാസേന അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ വീണ്ടും  മരത്തിന്റെ ഉയരത്തിലേക്ക് കയറി. താഴെ ഇറക്കാനുള്ള ശ്രമം നടത്തുന്നതിനിടെ മരത്തിന്റെ ശിഖരം ഒടിഞ്ഞ് സലിം മരത്തിനടിയിൽ അഗ്നിശമന വിരിച്ച വലയിൽ വീഴുകയായിരുന്നു. തുടർന്ന് സലീമിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group