Join News @ Iritty Whats App Group

കണ്ണൂര്‍ ജില്ലയില്‍ വീണ്ടും പേ വിഷബാധ


കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച രണ്ട് തെരുവുനായകള്‍ക്കുകൂടി പേ വിഷബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ നഗരത്തിലെയും പയ്യന്നൂരിലെയും നായകള്‍ക്കാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

ഒരു മാസത്തിനിടെ മൂന്ന് തെരുവുനായകള്‍ക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ രണ്ട് പശുക്കള്‍ക്കും പേ വിഷബാധ സ്ഥിരീകരിച്ചു.കണ്ണൂര്‍ നഗരത്തില്‍ വീണ്ടും ഒരാഴ്ചയ്ക്കിടെ രണ്ട് നായയ്‌ക്കാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുനീശ്വരന്‍ കോവിലിനു സമീപം ആറുപേരെ കടിച്ച നായയ്ക്ക് നേരത്തെ പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.

ചൊവ്വാഴ്ച നഗരത്തില്‍ പരിഭ്രാന്തി പരത്തിയ നായയെ പിടികൂടി നിരീക്ഷണത്തിലാക്കിയിരുന്നു. നേരത്തെ പേ വിഷബാധ സ്ഥിരീകരിച്ച നായയുടെ ആവാസ വ്യവസ്ഥയില്‍പെട്ട നായ ആയതിനായില്‍ പേ വിഷബാധ സംശയിച്ചിരുന്നു. ഈ നായ വ്യാഴാഴ്ച രാവിലെയോടെ ചത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ലബോറട്ടറി പരിശോധനകള്‍ക്ക് റീജണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബ് വെറ്ററിനറി സര്‍ജന്‍ ഡോ. എ ആര്‍ രഞ്ജിനി നേതൃത്വം നല്‍കി.

നഗരത്തില്‍ കടിയെ പേടിക്കണം

കണ്ണൂര്‍ നഗരത്തില്‍ തെരുവുനായ ആക്രമണത്തെ പേടിക്കാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഊര്‍ജിത നടപടികളുമായി മൃഗസംരക്ഷണ വകുപ്പ് മുന്നോട്ടുപോകുമ്ബോഴും തെരുവുനായകള്‍ പെരുകാനുള്ള അനുകൂല സാഹചര്യങ്ങളാണ് വിലങ്ങുതടിയാവുന്നത്. കോര്‍പ്പറേഷന്‍ അനാസ്ഥ കാരണം നഗരത്തില്‍ പലയിടങ്ങളിലായി മാലിന്യം കുന്നുകൂടി കിടക്കുന്നതാണ് ഒരു കാരണം. 

Post a Comment

Previous Post Next Post
Join Our Whats App Group