Join News @ Iritty Whats App Group

അടുത്ത ഇര ഭഗവല്‍ സിംഗ്..!, ഷാഫിക്കൊപ്പം നാടുവിടാന്‍ പദ്ധതിയിട്ടിരുന്നെന്ന് ലൈലയുടെ മൊഴി



ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയും മൂന്നാം പ്രതി ലൈലയും ചേര്‍ന്ന് രണ്ടാം പ്രതി ഭഗവല്‍ സിംഗിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ ലൈലയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.

റോസ്ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. അതിനാല്‍ പത്മത്തിന്റെ കൊലയ്ക്ക് ശേഷം ഭഗവല്‍ സിംഗ് ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയമായിരുന്നു ഷാഫിക്കും ലൈലക്കും. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഭഗവല്‍ സിംഗിനെ കൊലപെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.

സ്വത്തുക്കള്‍ തട്ടിയെടുത്ത് ലൈലുമായി നാടുവിടാന്‍ ഷാഫി പദ്ധതിയിട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടെ ക്രൂരകൃത്യം പിടിക്കപ്പെടുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group