Join News @ Iritty Whats App Group

പാല്‍വണ്ടി ചാല മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറി, പത്തോളം കടകള്‍ തകര്‍ന്നു; വന്‍ ദുരന്തം ഒഴിവായത് പുലര്‍ച്ചെയായതിനാല്‍




കണ്ണൂര്‍; പാലുമായി വന്ന ലോറി ചാല മാര്‍ക്കറ്റിലേക്ക് ഇടിച്ചു കയറി അപകടം. പത്തോളം കടകള്‍ തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ 1.30നാണ് അപകടമുണ്ടായത്.

കോഴിക്കോട് നിന്നും പാലുമായി വന്ന വണ്ടി പന്നോന്നേരിയില്‍ പാല്‍ വിതരണം ചെയ്ത് മടങ്ങവെയായിരുന്നു അപകടം നടന്നത്. പുലര്‍ച്ചെ ആയതിനാല്‍ ആരും പരിസരത്ത് ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവായി.

പാല്‍ വിതരണത്തിന് ശേഷം മടങ്ങിയ വണ്ടി കണ്ണൂര്‍-കൂത്തുപറമ്ബ് റോഡിലെ ചാല മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഫാന്‍സികട, ബേക്കറി അടക്കമുള്ളവയാണ് തകര്‍ത്തത്. നാല് വൈദ്യുതത്തൂണും ഇടിച്ചിട്ടു. വൈദ്യുതി പോസ്റ്റ് തകര്‍ന്ന ഉടന്‍ പരിസരവാസികള്‍ ലൈന്‍മാനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ഓഫാക്കി.

വന്‍ ശബ്ദം കേട്ടതോടെ ഉണര്‍ന്ന സമീപവാസികളാണ് അപകടം നടന്നത് അറിയുന്നത്. വൈദ്യുതി പോസ്റ്റ് തകര്‍ന്നതു ശ്രദ്ധയില്‍പ്പെട്ട ഉടനെ ഇവര്‍ ലൈന്‍മാനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ഓഫാക്കി. അപകടത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഐമാക്സ് ഫാന്‍സി ഉടമ ഷംസീര്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പറയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group