കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ നടപടി. 6 പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും. പിടിഎ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബ്ലാത്തുര്‍ സ്വദേശി മുഹമ്മദ് സഹലിനെ ഒരു കൂട്ടം പ്ലസ്ടു വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. മുടി നീട്ടി വളര്‍ത്തിയത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം. ചെവി വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മര്‍ദന വിവരം സഹല്‍ രക്ഷിതാക്കളോട് പറയുന്നത്. തുടര്‍ന്ന് സഹലിന്റെ കുടുംബം ശ്രീകണ്ഠാപുരം പോലീസില്‍ പരാതി നല്‍കി.
Post a Comment