Join News @ Iritty Whats App Group

കേരളം ഞെട്ടിയ കൊടും ക്രൂരത! ശരീരം 22 കഷ്ണങ്ങളാക്കി മുറിച്ചു, നാലരയടി താഴ്ചയിൽ കുഴിച്ചിട്ടു, മുകളിൽ മഞ്ഞൾ ചെടി, ഉപ്പും; എല്ലാം കണ്ടെടുത്തു


പത്തനംതിട്ട: കേരളം ഞെട്ടിയ ഇലന്തൂരിലെ നരബലിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നരബലിക്ക് ഇരയാക്കിയ രണ്ട് സ്ത്രീകളുടെയും ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കലായിരുന്നു പൊലീസിനെ സംബന്ധിച്ചടുത്തോളം ആദ്യം വെല്ലുവിളിയായത്. ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങളും ലഭിച്ചത്. ആദ്യം നരബലിക്ക് ഇരയാക്കിയ റോസ്‍ലിന്‍റെ മൃതദേഹം 22 കഷ്ണങ്ങളാക്കി മുറിച്ച ശേഷമാണ് മറവുചെയ്തതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. റോസ്‍ലിന്‍റെ ശരീരം കഷഩങ്ങളാക്കി മുറിച്ച ശേഷം നാലരയടി താഴ്ചയിലാണ് കുഴിച്ചിട്ടത്. വീടിനോട് ചേർന്ന് മുറ്റത്തായിരുന്നു കുഴിയെടുത്ത് മൃതദേഹം മറവുചെയ്തിരുന്നത്. ഇതിന് മുകളിലായി പ്രതികൾ മഞ്ഞൾ ചെടിയും മറ്റും നടുകയും ചെയ്തിരുന്നു. മാത്രമല്ല ഉപ്പും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത് കൊല്ലപ്പെട്ട പത്മയുടെ ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എല്ലുകൾ ആണ് കിട്ടിയത്.

Post a Comment

أحدث أقدم
Join Our Whats App Group