Join News @ Iritty Whats App Group

ശബരി എക്സ്പ്രസിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: ശബരി എക്സ്പ്രസ്  ട്രെയിനിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ. ചൊവ്വാഴ്ച രാവിലെ 11.30 യോടെയാണ് സംഭവം. സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് അരമണിക്കൂറോളം ട്രെയിൻ സ്റ്റേഷനിൽ പിടിച്ചിട്ടു. ട്രെയിനിന്‍റെ ഏറ്റവും മുൻഭാഗത്തുള്ള ഡിസേബിൾഡ് കോച്ചിലാണ് മൃതദേഹം കണ്ടത്. ഇയാൾക്ക് ഏകദേശം 50 വയസ് പ്രായം തോന്നിക്കും.
ഓഗസ്റ്റ് 22ന് കോയമ്പത്തൂർ- ഷൊർണൂർ മെമു ട്രെയിനിൽ 60 കാരനായ യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സേലം പാടിയപ്പൊടി സ്വദേശി രാജയെ ട്രെയിനിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group