Join News @ Iritty Whats App Group

കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നും റെയ്ഡ്; വീടുകളിലും കടകളിലും പരിശോധന


മട്ടന്നൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഇന്നും റെയ്ഡ്. മട്ടന്നൂര്‍, നടുവിനാട്, പാലോട്ടുപള്ളി മേഖലകളിലാണ് കൂത്തുപറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്. ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന.

കഴിഞ്ഞദിവസവും കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും ചില സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂര്‍ ടൗണ്‍, മട്ടന്നൂര്‍, പാപ്പിനിശ്ശേരി, വളപട്ടണം എന്നിവിടങ്ങളിലായിരുന്നു പരിശോധന.

മട്ടന്നൂര്‍, പാലോട്ടുപള്ളി, നടുവനാട്, ഉളിയില്‍ എന്നിവിടങ്ങളിലായി നാല് വ്യാപാരസ്ഥാപനങ്ങളിലാണ് ഞായറാഴ്ച പരിശോധന നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയിലുള്ളതും പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതുമായ സ്ഥാപനങ്ങളിലുമാണ് പൊലീസ് സംഘം എത്തിയത്.

കണ്ണൂര്‍ താണയിലെ ബി-മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ റെയ്ഡില്‍ ഒരു ലാപ്‌ടോപ്പ്, ഒരു ഡെസ്‌ക് ടോപ്പ്, രണ്ട് മൊബൈല്‍ ഫോണുകള്‍, രണ്ട് പാസ്ബുക്കുകള്‍, ഏതാനും രേഖകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group