Join News @ Iritty Whats App Group

ചീറ്റകൾക്ക് പേര് നിർദ്ദേശിക്കാൻ ആഹ്വാനവുമായി പ്രധാനമന്ത്രി

നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച ചീറ്റകൾക്ക് പേര് നിർദ്ദേശിക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭഗത് സിംഗിൻ്റെ ജനന വാർഷികത്തോടനുബന്ധിച്ച് ഛണ്ഡീഗഡ് വിമാനത്താവളത്തിന് അദ്ദേഹത്തിൻ്റെ പേരിടും. ആംഗ്യ ഭാഷയ്ക്ക് ദേശിയ തലത്തിൽ ഐക്യരൂപം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭഗത് സിംഗിൻ്റെ ജനന വാർഷികത്തോടനുബന്ധിച്ച് ഛണ്ഡീഗഡ് വിമാനത്താവളത്തിന് അദ്ദേഹത്തിൻ്റെ പേരിടും. ദീൻ ദയാൽ ഉപാധ്യയെയും ഭഗത് സിംഗിനെയും പ്രധാനമന്ത്രി അനുസ്‌മരിച്ചു. ഇന്ത്യൻ തത്വ ശാസ്ത്രത്തിന് ലോകത്തെ ഭരിയ്ക്കാൻ കഴിവുകൾ ഉണ്ട്. ആംഗ്യഭാഷയുടെ വികാസം ഇന്ത്യയിൽ മാത്യകാപരമാണ്. ആംഗ്യ ഭാഷയ്ക്ക് ദേശിയ തലത്തിൽ ഐക്യരൂപം ഉണ്ടാക്കും. കേരളത്തിൽ നിന്നുള്ള മഞ്ജുവിനെ പ്രസംഗത്തിൽ പ്രധാനമന്ത്രി പരാമർശിച്ചു. ആംഗ്യഭാഷ അഭ്യാസത്തിലൂടെ ജീവിത വെല്ലുവിളികൾ നേരിടാൻ മഞ്ജുവിനായി. സ്വച്ച് സാഗർ സുരക്ഷിത് സാഗർ പദ്ധതി എറെ പ്രധാനപ്പെട്ടത്. സമുദ്രങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിയ്ക്കാൻ യുവാക്കളുടെ പരിശ്രമം ഉറപ്പാക്കും. രാജ്യത്ത് എത്തിച്ച ചീറ്റകൾക്ക് പേര് നിർദ്ദേശിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. യോഗ പ്രമേഹത്തെ തടയാൻ പ്രധാനമാണ്. ജീവിത ശൈലി രോഗങ്ങളിൽ നിന്ന് അകന്ന് നില്ക്കാൻ യോഗ പരിശീലിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group