Join News @ Iritty Whats App Group

എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യത, ന്യൂനമര്‍ദ്ദം നാളെയോടെ കൂടുതല്‍ ശക്തിപ്രാപിച്ചേക്കും



അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. വയനാട് ഒഴികെയുള്ള വടക്കന്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മലയോരമേഖലകളില്‍ ജാഗ്രത തുടരണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും കോമോറിന്‍ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറന്‍ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം. ബംഗാള്‍ ഉല്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെയോടെ കൂടുതല്‍ ശക്തിപ്രാപിച്ചേക്കും.

Post a Comment

Previous Post Next Post
Join Our Whats App Group