Join News @ Iritty Whats App Group

എൽകെജി വിദ്യാർഥിനി ബസിൽനിന്ന് തെറിച്ചുവീണ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: സ്കൂൾ ബസ്സിൽ നിന്നും തെറിച്ച് വീണ് കുട്ടിയ്ക്ക് പരിക്കേൽക്കാൻ ഇടയായ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ആലുവ നാലാം മൈൽ പാറേക്കാട്ടിൽ വീട്ടിൽ അനീഷ് (46) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് പേങ്ങാട്ടുശ്ശേരി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. സ്കൂൾ ബസ്സിന്റെ എമർജൻസി ഡോർ ശരിയായ വിധത്തിൽ ഉറപ്പിക്കാത്തതുമൂലം കുട്ടി റോഡിൽ തെറിച്ച് വീഴുകയായിരുന്നു.

ആലുവയിലാണ് സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണത്. ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്റെ ബസ്സിലാണ് അപകടമുണ്ടായത്. സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് അപകടത്തിൽപെട്ടത്. ബസ്സിന്റെ എമർജൻസി വാതിൽ വഴി കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. റോഡിലേക്ക് വീണ വിദ്യാർഥിനി തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്കൂൾ ബസ്സിന്റെ പുറകേ വന്ന ബസ്സ് ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്.

കുട്ടി ബസ്സിൽ നിന്ന് തെറിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കുട്ടി റോഡിലേക്ക് വീണ ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി പുറകിൽ വന്ന ബസ്സ് തടഞ്ഞു നിർത്തുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group