Join News @ Iritty Whats App Group

ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ ശക്തമായ നടപടിവേണം - ഇരിട്ടി താലൂക്ക് വികസന സമിതി യോഗം

ഇരിട്ടി: വിദ്യാലയ പരിസരം കേന്ദ്രീകരിച്ച് വർധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ വില്പ്പനയിലും ഉപയോഗത്തിലും ഇരിട്ടി താലൂക്ക് സഭ ആശങ്ക രേഖപ്പെടുത്തി. പോലീസിന്റെയും എക്‌സൈസിന്റെയും ഇടപെടലുകൾക്കൊണ്ടെന്നും ഇത് ഫലപ്രദമായി തടയാൻ കഴിയുന്നില്ലെന്നും കോടതിയുടെ ഇടപെടൽ അനിവാര്യമായി വന്നിരിക്കുകയാണെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ. വേലായുധൻ ആവശ്യപ്പെട്ടു. യോഗത്തിൽ മുസ്ലിം ലീഗ്അംഗം ഇബ്രാഹിം മുണ്ടേരിയാണ് ലഹരി ഉപയോഗത്തിന്റെ ഭീകരത യോഗത്തിന് മുന്നിൽ ഉന്നയിച്ചത്. മേഖയോര മേഖലയിൽ നിന്നും എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത് ലഹരി വസ്തുക്കളുമായി പിടിക്കപ്പിടുന്ന സംഭവങ്ങളാണ്. കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാൻപോലും രക്ഷിതാക്കൾക്ക് പേടി തോന്നുന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നു. പോലീസും എക്‌സൈസും മാത്രം വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്‌നമല്ലയിത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സ്‌കൂൾ അധികൃതരുമെല്ലാം ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിശോധന ചില കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങി പോകുന്നത് മൂലം കടത്തു സംഘങ്ങൾ മറ്റ് വഴികൾ തേടുന്നുണ്ട്. എല്ലാ സ്ഥലത്തും പരിശോധനയ്ക്കുള്ള സംവിധാനം ഉണ്ടാക്കണമെന്ന് കേരള കോൺഗ്രസ് അംഗം ജോർജ്ജ് തയ്യിൽ ആവശ്യപ്പെട്ടു. ലഹരി മാഫിയ സമൂഹത്തിൽ പടിമുറുക്കുന്നതിൽ എല്ലാ അംഗങ്ങളും ആശങ്ക രേഖപ്പെടുത്തി.
 കോടികൾ മുടക്കി നിർമ്മിച്ച തലശേരി -വളവുപാറ കെ.എസ്.ടി.പി റോഡിലെ തെരുവിളക്കുകൾ എല്ലാം കത്താതതും കത്താത ലൈറ്റുകളുടെ തുരുമ്പെടുത്ത ബാറ്ററികൾ അപകടഭീഷണിയാകും വിധം തുങ്ങി കിടക്കുന്നതും താലൂക്ക് വികസന സമിതിയിൽ വീണ്ടും ചർച്ചയായി. കോടികൾ മുടക്കി സ്ഥാപിച്ച ലൈറ്റുകൾ കത്തിക്കാൻ പൊതുമാരാത്ത് റോഡ്‌സ് വിഭാഗത്തിന് ഒന്നും ചെയ്യാനില്ലെന്നും ലൈറ്റുകൾ കത്തിക്കാനുള്ള നടപടി വേണമെങ്കിൽ അതാത് പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാമെന്ന നിലപാടാണ് പൊതുമരാമത്ത് അധികൃതർ സ്ഥീകരിച്ചത്. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രജനിയാണ് പ്രശ്‌നം യോഗത്തിൽ ഉന്നയിച്ചത്.
 മണത്തണ മുതൽ ബോയ്‌സ് ടൗൺ വരെയുള്ള റോഡിലെ കുഴികൾ എങ്കിലും അടയ്ക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ആവശ്യപ്പെട്ടു. കുഴികളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് വ്യാപകമാവുകയാണ്. നെടുപൊയിൽ വയനാട് റോഡ് തകർന്നു കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നത് മണത്തണ അമ്പായത്തോട് വഴിയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമാരത്ത് റോഡ്‌സ് മെയിന്റനസ് വിഭാഗത്തിന് അറ്റകുറ്റ പണിക്കുള്ള നിർദ്ദേശം നല്കിയതായി ബന്ധപ്പെട്ടവർഅറിയിച്ചു. പൊതുമാരാമത്ത് റോഡുകളിലേക്ക് വളർന്നു നില്ക്കുന്ന കാടുകൾ വെട്ടി തെളിയിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വിവിധ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടു.കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി മട്ടന്നൂർ ടൗണിൽ നടപ്പാതിയിൽ ടൈൽ വിരിക്കുന്ന പ്രവ്യത്തി ഓണത്തിരക്ക് കണക്കിലെത്ത് നിർത്തിവെക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. കൾവെർട്ടുകളുടെ സംരക്ഷണ ഭിത്തി തകർന്നു കിടക്കുന്നതിനാൽ ഉണ്ടാകുന്ന അപടകഭീഷണി പരിഹരിക്കാൻ നടപടിയുണ്ടാക്കണമെന്നും നഗരത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ എല്ലാം സ്രീബ്രാ ലൈൻ സ്ഥപിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.ആറളം ഫാം തൊഴിലാളികൾക്ക് നാലുമാസമായി മുടങ്ങിക്കിടക്കുന്ന ശബളം ലഭിക്കാത പ്രശ്‌നം ഫാം സെക്യൂരിറ്റി ഓഫീസർ ശ്രീകുമാർ യോഗത്തിൽ വിശദീകരിച്ചു. സർക്കാറിലേക്ക് സഹായം അഭ്യർത്ഥിച്ചുക്കൊണ്ട് കത്ത് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിച്ചില്ല. അടിയന്തിര സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടർ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സർക്കാർ ഫാമുകളിൽ ഏത് രീതിയിലാണ് വേതന വിതരണമെന്ന് പരിശോധന നടത്തി ആ റിപ്പോർട്ട്‌സഹിതം സർക്കാറിലേക്ക് നൽകണമെന്ന് തഹസിൽദാർ സി.വി പ്രകാശനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം മലവെള്ള പാച്ചലിൽ തകർന്ന വാഴയിൽ പാലത്തിന് പകരം പുതിയ പാലം ഉടൻ നിർമ്മിക്കണമെന്ന് സി.പി.ഐ അംഗം പായം ബാബുരാജ് അവശ്യപ്പെട്ടു. മാത്തുക്കുട്ടിപന്തപ്ലാക്കൽ, വിപിൻ തോമസ്, കെ.മുഹമ്മദലി,ദിലീപൻപെരുമണ്ണ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group