Join News @ Iritty Whats App Group

പേരാവൂർ മണത്തണയിൽ വ്യാപാരിക്ക് നേരെ ആക്രമണം

പേരാവൂർ: മണത്തണയിൽ വ്യാപാരിക്ക് നേരെ ആക്രമണം. വ്യാപാരിയടക്കം മൂന്നുപേർക്ക് പരിക്ക്. ഇന്ന് സന്ധ്യയോടെയാണ് സംഭവം. പുറമേ നിന്നെത്തിയ മൂന്നോളം ആളുകളാണ് ഷിബു സെബാസ്റ്റ്യൻ എന്ന വ്യാപാരിയെ മൂർച്ചയേറിയ ആയുധങ്ങളുമായി കടയിൽ കയറി ആക്രമിച്ചത്.

കൊലപാതക ശ്രമമാണ് നടന്നതെന്നും കടയിലെ പണം കവർന്നെന്നും വ്യാപാരികൾ പറഞ്ഞു. ആക്രമണം ശ്രദ്ധയിൽപ്പെട്ട് നാട്ടുകാർ പ്രശ്നത്തിൽ ഇടപെട്ടുവെങ്കിലും ഇവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആക്രമണ കാരണം വ്യക്തമല്ല

Post a Comment

Previous Post Next Post
Join Our Whats App Group