Join News @ Iritty Whats App Group

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്ന


മുൻ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന  ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. അൽപം മുൻപ് സമൂഹ മാധ്യമങ്ങളിലൂടെയാണ് റെയ്ന തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. വിദേശ ടി20 ലീഗുകളിൽ താരം കളി തുടരുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും നേരത്തെ വിരമിച്ച റെയ്‌നയെ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരു ടീമും ലേലത്തിനെടുത്തിരുന്നില്ല. ഐപിഎല്ലില്‍ 205 കളികളില്‍ നിന്നും 5528 റണ്‍സ് നേടിയ റെയ്‌നയ്ക്ക് ഇതോടെ ഒരു സീസണ്‍ നഷ്ടമാവുകയും ചെയ്തു.

ഇടം കൈയ്യൻ സൂപ്പർ ബാറ്ററായ സുരേഷ് റെയ്ന നേരത്തെ‌ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വിദേശ ലീഗുകളിൽ കളിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ അഭ്യന്തര ക്രിക്കറ്റിൽ നിന്നും ഐപിഎല്ലിൽ നിന്നും കൂടി വിരമിച്ചതെന്നാണ് സൂചന.

Post a Comment

أحدث أقدم
Join Our Whats App Group