Join News @ Iritty Whats App Group

സിദ്ദിഖ് കാപ്പന് ജാമ്യം, ആറാഴ്ച ഡല്‍ഹിയില്‍ തുടരണമെന്ന് സുപ്രീം കോടതി; എതിര്‍ത്ത് യു.പി സര്‍ക്കാര്‍

ആറാഴ്ച ഡല്‍ഹിയില്‍ തുടരണം. ലോക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് ആവശ്യമെങ്കില്‍ കേരളത്തിലേക്ക് പോകാം. കേരളത്തിലെ പോലീസ് സ്‌റ്റേഷനിലും റിപ്പോര്‍ട്ട് ചെയ്യണമെന്നും ജാമ്യത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഇപ്പോള്‍ കേസിന്റെ മെരിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


ന്യുഡല്‍ഹി: ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കി സുപ്രീം കോടതി. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത യു.പി സര്‍ക്കാര്‍, കാപ്പന്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് വാദിച്ചു. ജാമ്യം നല്‍കിയാല്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നും യു.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടേക്കാമെന്നും അത് അപകടമാണെന്നും യു.പി സര്‍ക്കാര്‍ ഉന്നയിച്ചു.

വ്യവസ്ഥകളോടെ വേണമെങ്കില്‍ ജാമ്യം അനുവദിക്കാമെന്ന് യു.പി സര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു. അനന്തമായി ജാമ്യം നിഷേധിക്കുന്നത് ഉചിതമല്ലെന്ന് ചീഫ് ജസ്റ്റീസ് യു.യു ലളിത് ചൂണ്ടിക്കാട്ടി. സിദ്ദിഖ് കാപ്പന് ജാമ്യം നല്‍കണമെന്നും കുടുംബം കേരളത്തിലായതിനാല്‍ അവിടേക്ക് പോകാന്‍ അനുവദിക്കണമെന്നും സിദ്ദിഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ആറാഴ്ച ഡല്‍ഹിയില്‍ തുടരണം. ലോക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് ആവശ്യമെങ്കില്‍ കേരളത്തിലേക്ക് പോകാം. കേരളത്തിലെ പോലീസ് സ്‌റ്റേഷനിലും റിപ്പോര്‍ട്ട് ചെയ്യണമെന്നും ജാമ്യത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ഇപ്പോള്‍ കേസിന്റെ മെരിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2020 ഒക്‌ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്. ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകവേയായിരുന്നു അറസ്റ്റ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നയാളാണ് സിദ്ദിഖ് കാപ്പനെന്നും സന്ദര്‍ശനം കലാപമുണ്ടാക്കാനാണെന്നും യു.പി സര്‍ക്കാര്‍ ആരോപിച്ചിരുന്നു. കാപ്പനില്‍ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തുവെന്നും കാപ്പന്റെ അക്കൗണ്ടിലേക്ക് പണം വന്നുവെന്നും യു.പി സര്‍ക്കാര്‍ ആരോപിക്കുന്നു. കേസിലെ മറ്റു പ്രതികള്‍ സിദ്ദിഖ് കാപ്പനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. രണ്ട് വര്‍ഷമായിട്ടും കേസ് വിചാരണ നടപടികള്‍ തുടങ്ങിയിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group