ദില്ലി: അച്ഛന് കരള്‍ പകുത്തു നൽകാൻ അനുവാദം തേടി പതിനേഴുകാരൻ സുപ്രീംകോടതിയെ സമീപിച്ചു. ഉത്തർ പ്രദേശുകാരനാണ് ഗുരുതര രോഗം ബാധിച്ചു കഴിയുന്ന അച്ഛന് കരള്‍ പകുത്തു നൽകാൻ അനുവാദം തേടിയത്. വിഷയത്തിൽ കോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടിസ് അയച്ചു. കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച കോടതിയിൽ ഹാജരാകാൻ ഉത്തർപ്രദേശിലെ ആരോഗ്യ വകുപ്പിന് നിർദേശവും നല്‍കിയിട്ടുണ്ട്. പതിനേഴുകാരന്‍റെ പ്രാഥമിക ആരോഗ്യ പരിശോധന നടത്താനും നിർദേശം നല്‍കിയിട്ടുണ്ട്. പിതാവിന്‍റെ ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള വഴി തേടിയാണ് കൗമാരക്കാന്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുന്നത്. കുട്ടി ചെറുപ്പമായതിനാൽ രാജ്യത്തെ അവയവദാന നിയമങ്ങൾ തടസമായേക്കും.
പ്രായപൂർത്തി ആയിട്ടില്ലാതത്തിനാൽ രാജ്യത്തെ അവയവദാന നിയമങ്ങൾ തടസ്സം;അച്ഛന്‍റെ ജീവന്‍ പിടിച്ചുനിര്‍ത്തണം, കരള്‍ പകുത്ത് നല്‍കാൻ അനുവാദം തേടി പതിനേഴുകാരൻ സുപ്രീംകോടതിയില്‍
News@Iritty
0
Post a Comment