Join News @ Iritty Whats App Group

എം എല്‍ എ മാര്‍ക്കെതിരെ നടപടിയെടുത്ത് ഗഹലോട്ടിനെ പൂട്ടാന്‍ ഹൈക്കമാന്‍ഡ്, വിമത നേതാക്കളില്‍ മൂന്ന് പേര്‍ക്കെതിരെ നടപടിയുണ്ടാകും


വിശ്വസ്തരായ എം എല്‍ എ മാര്‍ക്കെതിരെ നടപടിയെടുത്ത് അശോക് ഗെഹ്ലോട്ടിനെ പൂട്ടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം. ഗഹലോട്ടിന് ഹൈക്കമാന്‍ഡ് നീരീക്ഷകര്‍ ക്‌ളീന്‍ ചിറ്റു നല്‍കിയെങ്കിലും എം എല്‍ എ മാര്‍ക്കെതിരെ നടപടിയെടുക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്. എം എല്‍ എ മാരുടെ രാജിഭീഷണിയില്‍ തനിക്ക് പങ്കില്ലന്നും അവര്‍ സ്വയമേവ എടുത്ത നടപടിയാണെന്നും ഗെഹലോട്ട് പറഞ്ഞിരുന്നു. ആ തന്ത്രം അദ്ദേഹത്തിനെതിരെ തിരിച്ചു പ്രയോഗിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ശ്രമിക്കുന്നത്.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വിളിച്ച നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ സമാന്തര യോഗം വിളിച്ച് ചേര്‍ത്ത രാജസ്ഥാന്‍ ചീഫ് വിപ്പ് മഹേഷ് ജോഷി ,ആര്‍.ടി.ഡി.സി ചെയര്‍മാന്‍ ധര്‍മേന്ദ്ര പഥക്, മന്ത്രി ശാന്തി ധരിവാള്‍ എന്നിവര്‍ക്കെതിരേയാണ് അച്ചടക്ക നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്ന് ഐ ഐ സി സി നിരീക്ഷകരായിരുന്ന അജയ്മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗേയും വ്യക്തമാക്കിയിരുന്നു.

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മന്ത്രിസഭയെ അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണെന്നും അന്ന് സര്‍ക്കാരിനെ സംരക്ഷിച്ച എം.എല്‍.എമാരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നുമായിരുന്നു എം എല്‍ എമാരുടെ ആവശ്യം ഇതുമുന്‍ നിര്‍ത്തി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ 92 എം.എല്‍.എമാര്‍ രാജിഭീഷണിയും മുഴക്കിയിരുന്നു. തുടര്‍ന്ന് അജയ്മാക്കനും ഖാര്‍ഗെയും എംഎല്‍എമാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു. എം എല്‍ എ മാരുടെ നീക്കത്തിന് പിന്നില്‍ തനിക്ക് പങ്കില്ലന്ന് പറഞ്ഞതോടെ ഇനി എം എ എമാര്‍ക്കെതിരെ നടപടിയെടുത്താല്‍ ഗെഹലോട്ടിന് നിശബ്ദനായി നില്‍ക്കാനേ കഴിയുകയുളളുവെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group