Join News @ Iritty Whats App Group

മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിര്‍ത്തുന്നു

യാത്രക്കാരുടെ കുറവ് മൂലം മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്കും ഹൈദരാബാദിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിര്‍ത്തുന്നു. സെപ്തംബര്‍ 12, 13 തീയതികളില്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ചൊവ്വ, വെള്ളി, ഞായര്‍ എന്നിങ്ങനെ ആഴ്ചയില്‍ മൂന്നു സര്‍വിസുകളായിരുന്നു കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ നടത്തിയിരുന്നത്. എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍ തുടങ്ങിയ ബജറ്റ് വിമാനങ്ങളും കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഈ വിമാനങ്ങളുടെ സാന്നിധ്യമാണ് എയര്‍ ഇന്ത്യയിലെ യാത്രക്കാര്‍ കുറയാന്‍ കാരണമായത്.

നേരത്തെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഉണ്ടായിരുന്ന സര്‍വീസ് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. സെപ്തംബര്‍ 11 ശേഷം കേരള സെക്ടറിലേക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസുകളൊന്നും ഉണ്ടായിരിക്കില്ലെന്നാണ് അറിയിപ്പ് വ്യക്തമാക്കുന്നത്.

ആ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് തുക തിരിച്ചു നല്‍കുന്നതാണെന്ന് കമ്പനി അറിയിച്ചു. അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ദിവസത്തേക്ക് മാറ്റി ബുക്ക് ചെയ്യാവുന്നതാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group