Join News @ Iritty Whats App Group

പീഡനക്കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.വി. കൃഷ്ണകുമാറിന്റെ ജാമ്യം റദ്ദാക്കി


തലശ്ശേരി: പീഡനക്കേസില്‍ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.വി. കൃഷ്ണകുമാറിന് കീഴ് കോടതി നല്‍കിയ ജാമ്യം ജില്ല സെഷന്‍സ് കോടതി റദ്ദാക്കി

കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം തലശ്ശേരി എ.സി.ജെ.എം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് രേഖകള്‍ പരിശോധിച്ച ശേഷം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കീഴ് കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് വേണ്ടി ജില്ല ഗവ. പ്ലീഡര്‍ അഡ്വ. കെ. അജിത്കുമാറാണ് ജില്ല സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.

ഹരജിയില്‍ കീഴ് കോടതിയുടെ കേസ് സംബന്ധിച്ച രേഖകള്‍ വിളിച്ചുവരുത്തി പരിശോധിച്ച്‌, ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. കീഴ് കോടതി നല്‍കിയ ജാമ്യം ജില്ല കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ കൃഷ്ണകുമാര്‍ വീണ്ടും അറസ്റ്റിലാവുകയോ കോടതി മുമ്ബാകെ നേരിട്ട് ഹാജരാവുകയോ വേണം.

വനിത സഹകരണ സംഘത്തില്‍ കയറി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് ചാര്‍ജ് ചെയ്ത കേസ്.

Post a Comment

أحدث أقدم
Join Our Whats App Group