Join News @ Iritty Whats App Group

യുക്രൈനില്‍ നിന്നു മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല മാറി പഠിക്കാം; പുതിയ ഉത്തരവുമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍


ന്യൂഡല്‍ഹി: റഷ്യ യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നു പഠനം ഉപേക്ഷിച്ച് മടങ്ങിയെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല മാറാന്‍ അനുമതി. പഠനം മറ്റു സര്‍വകലാശാലകളില്‍ നിന്നു പൂര്‍ത്തിയാക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കുകയായിരുന്നു.

ഒരേ സര്‍വകലാശാലയില്‍ നിന്നു തന്നെ പഠനം പൂര്‍ത്തിയാക്കണമെന്നുളള നിബന്ധനയാണ് ഒഴിവാക്കിയത്. വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച്, മറ്റു രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുവാദം നല്‍കിയതായി ഉത്തരവില്‍ പറയുന്നു. ബിരുദം നല്‍കുന്നത് യുക്രൈന്‍ സര്‍വകലാശാലയാണ്.

മടങ്ങിയെത്തിയ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കു താല്‍ക്കാലിക പരിഹാരമായി ഇന്ത്യന്‍ സ്വകാര്യ മെഡിക്കല്‍
കോളജുകളില്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ദേശീയ മെഡിക്കല്‍ കമ്മിഷനും ആരോഗ്യ മന്ത്രാലയവും ഇതുവരെ പ്രതികരിച്ചിട്ടില്ല.


Post a Comment

Previous Post Next Post
Join Our Whats App Group