Join News @ Iritty Whats App Group

ബംഗളുരുവിൽനിന്ന് ട്രെയിനിൽ എത്തിച്ച മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: ബംഗളുരുവിൽനിന്ന് ട്രെയിൻ മാർഗം എത്തിച്ച മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. RPF ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്‌മെന്റ് & ആന്റി നാർകോട്ടിക്സ് സ്‌ക്വാഡും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് മാരക മയക്കു മരുന്നായ 170 ഗ്രാം MDMA പിടികൂടിയത്. മയക്കുമരുന്നുമായി എത്തിയ തിരുവന്തപുരം നേമം സ്വദേശികളായ ശരത്, കിരൺ എന്നിവരെ അറസ്റ്റ് ചെയ്തു.
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വെച്ചാണ് ഇവർ പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് ഇന്റർസിറ്റി എക്സ്പ്രസിൽ പാലക്കാട് വന്നിറങ്ങി തൃശൂരിലേക്ക് ബസ് മാർഗം കടന്ന് കളയാ൯ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ കൈവശ൦ ഉണ്ടായിരുന്ന ബാഗിനുള്ളിൽ പ്ളാസ്റ്റിക് കവറിൽ ഒളിച്ചു വച്ച നിലയിൽ ആയിരുന്നു MDMA. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊണ്ടുവന്ന് തിരുവനന്തപുരം ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കും പതിവുകാ൪ക്കു൦ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്.

പ്രതികൾ മുൻപും മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ തിരുവന്തപുരത്തും തമിഴ്നാട്ടിലുമായി കൊലപാതകശ്രമ൦, തട്ടിക്കൊണ്ടുപോകൽ, മോഷണം, മുതലായ കേസുകളിലു൦ പ്രതികൾ ആണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ആർപിഎഫ് സി.ഐ N.കേശവദാസ് ന്റെ നേതൃത്വത്തിൽ SI മാരായ ദീപക് A P, അജിത് അശോക്, എക്സൈസ് ഇൻസ്പെക്ടർ K.R. അജിത്, RPF ASI സജു K, എക്സൈസ് പ്രെവെൻറ്റീവ് ഓഫീസർ T. J. അരുൺ, RPF ഹെഡ് കോൺസ്റ്റബിൾ മാരായ അജീഷ് O. K, അശോക് N, കോൺസ്റ്റബിൾ അബ്ദുൽ സത്താർ, എക്സൈസ് സിവിൽ ഓഫീസർ മാരായ A.K.അരുൺ കുമാർ, G. വിജേഷ് കുമാർ, വിഷ്ണു K, ശരവണൻ P, സുനി B, പ്രദീപ്‌ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിനു അന്താരാഷ്ട്ര വിപണിയിൽ 30 ലക്ഷത്തിൽ അധികം രൂപ വില വരും.

Post a Comment

أحدث أقدم
Join Our Whats App Group