Join News @ Iritty Whats App Group

വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെസിവൈഎം എസ്എംവൈഎം നെല്ലിക്കാംപൊയിൽ ഫൊറോനയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു



മണിക്കടവ്: കെസിവൈഎം എസ്എംവൈഎം നെല്ലിക്കാംപൊയിൽ ഫൊറോനയുടെ നേതൃത്വത്തിൽ തീരദേശ ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമായ വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മണിക്കടവിൽ വച്ച് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

കെസിവൈഎം എസ്എംവൈഎം നെല്ലിക്കാംപൊയിൽ ഫൊറോന പ്രസിഡൻ്റ് അബിൻ വടക്കേകര അധ്യക്ഷത വഹിച്ചു. മണികടവ് ഇടവക വികാരി ഫാ. പയസ് പടിഞ്ഞാറെമുറിയിൽ ഉദ്ഘാടനം നിർവഹിച്ചു.
ഫൊറോന ഡയറക്ടർ ഫാ. അലക്സ് നിരപ്പേൽ മുഖ്യ പ്രഭാക്ഷണം നടത്തി

 ശാന്തിനഗർ ഇടവക വികാരി ഫാ.ഷിനു കണിച്ചിക്കുഴി , ഫാ. ക്രിസ് കടകുഴയിൽ, മേഖല ഭാരവാഹികളായ അഖിൽ ചാലിൽപുത്തൻപുരയിൽ, മാത്യൂ പാലാക്കുഴി, ജിബിൻ സി.ജെ, അജയ് മുണ്ടക്കാമറ്റം, ജോബിൻസ് പൊട്ടംപ്ലാക്കൽ, അലൻ്റ പതിപ്പള്ളി, സെബിൻ തോമസ്, അക്ഷയ് ജോർജ് എന്നിവർ നേതൃത്വം നൽകി...

Post a Comment

أحدث أقدم
Join Our Whats App Group