Join News @ Iritty Whats App Group

രാഷ്ട്രീയ സങ്കീർണതകളെ സമന്വയത്തോടൂം സൗമ്യതയോടെയും കൈകാര്യം ചെയ്ത വ്യക്തിത്വമായിരുന്നു വി.കെ.അബ്ദുൽ ഖാദർ മൗലവിയെന്ന് അഡ്വ അബ്ദുൽ കരീം ചേലേരി

ഇരിട്ടി: ജില്ലയിലെ രാഷ്ട്രീയ സങ്കീർണതകളെ സമന്വയത്തോടൂം സൗമ്യതയോടെയും കൈകാര്യം ചെയ്ത വ്യക്തിത്വമായിരുന്നു വി.കെ.അബ്ദുൽ ഖാദർ മൗലവിയെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സിക്രട്ടറി അഡ്വ അബ്ദുൽ കരീം ചേലേരി പറഞ്ഞു.
ജന സേവകർക്കും പൊതു പ്രവർത്തകർക്കും മാതൃകാ വ്യക്തിയാണ് അബ്ദുൽ ഖാദർ മൗലവി.
ദശാബ്ദങ്ങളോളം രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും പാർട്ടി നേതൃത്വം അലങ്കരിച്ചിട്ടും പാർലമെൻ്ററി സ്ഥാനങ്ങളും പദവികളും അന്തിമ ലക്ഷ്യമല്ലെന്ന് സ്വജീവിതം കൊണ്ട് അടയാളപ്പെടുത്തിയ മൗലവി പുതുതലമുറക്ക് മാതൃകയാണെന്ന് അദ്ധേഹം പറഞ്ഞു.
മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ' ഒളിമങ്ങാത്ത ഓർമ്മകളിൽ മൗലവി സാഹിബ് ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വി.കെ അബ്ദുൽ ഖാദർ മൗലവി അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം .

 മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ഒമ്പാൻ ഹംസ അധ്യക്ഷത വഹിച്ചു.

പാർട്ടി പ്രവർത്തകരുടെ ആശ്വാസ കേന്ദ്രവും പ്രതീക്ഷയുമായിരുന്നു അബ്ദുൽ ഖാദർ മൗലവിയെന്ന് 
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മുണ്ടേരി പlറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് നസീർ നല്ലൂർ ,
സി.അബ്ദുല്ല, കെ.വി.ജയചന്ദ്രൻ,സമീർ പുന്നാട്, അരിപ്പ മുഹമ്മദ് ഹാജി, എം.കെ.മുഹമ്മദ്, എൻ.കെ.ഷറഫുദ്ധീൻ, മുസ്തഫ ചൂര്യോട്, കെ.പി. റംഷാദ്, ടി.കെ.അയ്യൂബ് ഹാജി, കെ.വി.റഷീദ്, പി.പി.സക്കരിയ, സി.നസീർ, പി.കെ.അഷ്റഫ്, മൊയ്തീൻ ചാത്തോത്ത്, അഷ്റഫ് ചായിലോട്, വി.പി.അബ്ദുൽ റഷീദ് , അസ്ലം മുഴക്കുന്ന്, സക്കരിയ ബാഖവി, എ.കെ.അബൂബക്കർ, ഇ.പി.ലത്തീഫ് എം.എം.നൂർജഹാൻ എന്നിവർ ആശംസയർപ്പിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group