Join News @ Iritty Whats App Group

ഇരിട്ടി പഴയ ബസ്റ്റാൻ്റിലെ മുനിസിപ്പിൽ കെട്ടിടത്തിലെ ശൗചാലയത്തിനു വേണ്ടി നിർമ്മിച്ച മാലിന്യ ടാങ്കിലേക്ക് സമീപത്തെ കെട്ടിടങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ പൈപ്പിലൂടെ തള്ളുന്നതായി ആരോപണം



ഇരിട്ടി പഴയ ബസ്റ്റാൻ്റിലെ ഓപ്പൺ ഓഡിറ്റോറിയത്തിനു സമീപത്തെ മുനിസിപ്പിൽ കെട്ടിടത്തിലെ ശൗചാലയത്തിനു വേണ്ടി നിർമ്മിച്ച ശുചിമുറി മാലിന്യ ടാങ്കിലേക്ക് സമീപത്തെ കെട്ടിടങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ പൈപ്പിലൂടെ തള്ളുന്നതായി ആരോപണം. മാലിന്യം നിറഞ്ഞ ടാങ്ക് ക്ലീൻ ചെയ്യുന്ന ഘട്ടത്തിത്തിലാണ് നാലോളം പൈപ്പുകൾ കണ്ടെത്തിയത്. സംഭവത്തിൽ ആളുകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. 

മുൻസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള പഴയ ബസ്റ്റാൻ്റിലെ കെട്ടിടത്തിലെ ശൗചാലയത്തിൻ്റെ മാലിന്യ ടാങ്കിലേക്കാണ് സമീപ കെട്ടിടങ്ങളിൽ നിന്നുള്ള മാലിന്യപൈപ്പുകൾ എത്തി നിൽക്കുന്നത്. ശൗചാലത്തിലെ ടാങ്ക് പെട്ടെന്ന് നിറയുന്നത് പലപ്പോഴും സംശയങ്ങൾക്ക് ഇടയാക്കിരുന്നു.എന്നാൽ ഈ കാര്യത്തിൽ അധികമാരും ശ്രദ്ധിച്ചതുമില്ല. ടാങ്ക് വൃത്തിയാക്കാനായി തുറന്ന ഘട്ടത്തിലാണ് ഒന്നിലധികം പൈപ്പുകർ ആളുകളുടെ ശ്രദ്ധയിൽപ്പെടുന്നത്. വിഷയത്തിൽ അധികൃതർ ഉടൻ ഇപ്പെടണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്

Post a Comment

أحدث أقدم
Join Our Whats App Group