Join News @ Iritty Whats App Group

എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയ; ഭര്‍ത്താവിന്റെ വെട്ടേറ്റ് അറ്റുപോയ യുവതിയുടെ കൈപ്പത്തി തുന്നിച്ചേര്‍ത്തു

തിരുവനന്തപുരം: ഭർത്താവിന്റെ വെട്ടേറ്റ് ഇടതു കൈപ്പത്തി അറ്റുപോയ കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വിദ്യയുടെ (27) കൈപ്പത്തി തുന്നിച്ചേർത്തു. അറ്റുപോയ കൈപ്പത്തി 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിദ്യ.
വെട്ടേറ്റ് വലതു കൈവിരലുകളും അറ്റുപോയിരുന്നു. പരുക്കേറ്റ വിദ്യയുടെ പിതാവ് വിജയനും മെഡിക്കൽ കോളജ് ആശുപത്രിയിൽ‌ ചികിത്സയിലാണ്. എന്നാൽ ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. വിദ്യയെ ശനിയാഴ്ചയാണ് ഭർത്താവ്(28) വെട്ടിപ്പരിക്കേൽപ്പിച്ചത്. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിലാണ് യുവതിയുടെ അച്ഛൻ വിജയനും പരിക്കേറ്റത്.

അടൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സന്തോഷിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയായിരുന്നു. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. സംശയരോഗിയായ സന്തോഷ് വിദ്യയെ നിരന്തരം മർദിക്കുമായിരുന്നു. മകന്റെ പേരിടീൽ ചടങ്ങിനെത്തിയപ്പോഴും വിദ്യയെ ഉപദ്രവിച്ചിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് വിവാഹമോചനത്തിനായി വിദ്യ കേസ് ഫയൽ ചെയ്തത്.

വെട്ടുകത്തി കൊണ്ടുള്ള വെട്ട് തടുക്കുന്നതിനിടെ ഇടതുകൈയ്യില്‍ വെട്ടുകൊണ്ടു. കൈപ്പത്തി വെട്ടുകൊണ്ട് അറ്റുതൂങ്ങി. വലതുകൈയ്യിലെ വിരലുകള്‍ക്കും പരിക്കുണ്ട്. ഉടനെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്നാണ് രാത്രി തന്നെ തിരുവനന്തപുരത്തെത്തി കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്നാണ് രാത്രി തന്നെ തിരുവനന്തപുരത്തെത്തി കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെ നടന്ന പരിശോധനകള്‍ക്കുശേഷം ശസ്ത്രക്രിയയ്ക്ക് പത്തുലക്ഷത്തിലധികം രൂപ ചെലവാകുമെന്നും ശസ്ത്രക്രിയ നടന്നാല്‍ തന്നെ വിജയിക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി വിദ്യയുടെ അച്ഛന്‍ വിജയന്‍ അറിയിച്ചു.

തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ ഓഫീസ് ഇടപെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ച് ഉടന്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മള്‍ട്ടി ഡിസിപ്‌ളിനറി ഐസിയുവില്‍ ചികിത്സയിയില്‍ കഴിയുന്ന വിദ്യ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.

വിദ്യയുടെ കൈപ്പത്തി തുന്നിച്ചേര്‍ത്ത ശസ്ത്രക്രിയാസംഘത്തില്‍ അസ്ഥിരോഗവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ ബിനോയ്, ഡോ രോഹിത്, ഡോ ജെയ്‌സണ്‍, പ്ലാസ്റ്റിക് സര്‍ജറി അസോസിയേറ്റ് പ്രൊഫസര്‍ ഡോ ബിനോദ്, ഡോ ലിഷ, ഡോ വൃന്ദ, ഡോ ചാള്‍സ്, അനസ്‌തേഷ്യവിഭാഗത്തില്‍ നിന്ന് ഡോ സുരയ്യ, ഡോ ആതിര എന്നിവര്‍ക്കൊപ്പം നേഴ്‌സ് രമ്യയും സഹപ്രവര്‍ത്തകരും പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group