Join News @ Iritty Whats App Group

സിപിഐ എം 
ബഹുജന റാലി ഇന്ന്‌



കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സിപിഐ എം നേതൃത്വത്തില്‍ ബഹുജന റാലി നടക്കും.

പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്യും.

വിലക്കയറ്റം തടയുക, എല്ലാവര്‍ക്കും വിദ്യാഭ്യാസവും തൊഴിലും നല്‍കുക, സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ക്കെതിരെ അണിനിരക്കുക, ജനാധിപത്യ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റം പ്രതിരോധിക്കുക, ആഗോളവല്‍ക്കരണത്തിന് ജനകീയ ബദല്‍ നടപ്പാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ്‌ റാലി. ദേശവ്യാപകമായി സിപിഐ എം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ റാലി.

Post a Comment

أحدث أقدم
Join Our Whats App Group