Join News @ Iritty Whats App Group

കല്ല്യാണം മുടക്കികളെ തല്ലുമെന്ന് നാട്ടുകാര്‍; കല്ല്യാണം മുടക്കികളെ തേടി പൊലീസും


കോഴിക്കോട്: കല്യാണം മുടക്കികൾ ജാഗ്രതൈ. നിങ്ങള കായികമായും കർശനമായും നേരിടുമെന്ന മുന്നറിയിപ്പുമായി പോസ്റ്റർ സ്ഥാപിച്ച് ഗോവിന്ദപുരം പ്രദേശവാസികൾ . കോഴിക്കോട് നഗരത്തിന് സമീപത്തുള്ള ഗോവിന്ദപുരം നിവാസികളാണ് മുന്നറിയിപ്പ് ബോർഡുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രദേശത്തെ വിവാഹങ്ങൾ പല കാരണങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും നിരന്തരം മുടക്കുന്നതിൽ രോക്ഷം കൊണ്ടാണ് നാട്ടുകാരായ യുവാക്കള്‍ സംഘടിച്ചതെന്നാണ് പറയുന്നത്. 

പോസ്റ്ററിലെ മുന്നറിയിപ്പ് തന്നെ ഇങ്ങനെയാണ് :- "കല്യാണം മുടക്കികളായ" കളുടെ ശ്രദ്ധയ്ക്ക് . നാട്ടിലെ ആൺകുട്ടികളെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്‍റെ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കും. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും, തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. 
തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓർക്കുക. എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത് "ഗോവിന്ദപുരം ചുണക്കുട്ടികൾ ” എന്ന പേരിലാണ്. ഇത്തരം ബോര്‍ഡ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടതോടെ. ക്രമസമാധാന പ്രശ്നത്തിന് വഴിയൊരുക്കുമെന്ന സാധ്യത മുന്നിൽ കണ്ട് വിവാഹം മുടക്കികളെക്കുറിച്ച് പോലീസ് ഇന്‍റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയിരിക്കുകയാണ്. 

മുൻ കാലങ്ങളിൽ പല ചെറിയ അങ്ങാടികളിലും വിവാഹമുടക്കികൾക്കെതിരെ യുവാക്കൾ ബോർഡുകൾ സ്ഥാപിക്കുന്നത് പതിവായിരുന്നു. ഒരു വ്യക്തിയെ കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ ഇന്ന് പല മാർഗ്ഗങ്ങളുണ്ടെങ്കിലും നഗര പ്രദേശത്ത് പോലും വിവാഹ മുടക്കികൾ ഇപ്പോഴും വിലസുന്നതായാണ് ഗോവിന്ദപുരത്തെ ബോർഡ് സൂചിപ്പിക്കുന്നത്. 

വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് മുന്‍പ് വിവാഹ മുടക്കികൾ പ്രവർത്തിച്ചിരുന്നത്. ഇന്ന് വിവാഹ മുടക്കികൾക്ക് കല്യാണം മുടക്കാൻ പല കാരണങ്ങളുണ്ടെന്നാണ് പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group