Join News @ Iritty Whats App Group

കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ 9-ാം തീയ്യതി വരെ ഗതാഗത ക്രമീകരണം

ഓണത്തിനോട് അനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കുന്നതിന് 5 - 9 - 2022 തീയ്യതി ഉച്ചക്ക് 2 മണി മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം നടത്തുന്നതിന് കണ്ണൂർ  അസി. പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി ട്രാഫിക് പോലീസ് തീരുമാനിച്ചു. 

 
തളിപ്പറമ്പ്, പയ്യന്നൂർ, പുതിയ തെരു, മയ്യിൽ ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ ബസ്സുകളും പാമ്പൻ മാധവൻ റോഡു വഴി പോകേണ്ടതാണ് .


തളിപ്പറമ്പ്,പുതിയ തെരു, മയ്യിൽ ഭാഗങ്ങളിൽ നിന്നും വരുന്ന എല്ലാ ബസ്സുകളും കലക്ടറേറ്റിനു മുൻ വശം താവക്കര വഴി പോകേണ്ടതാണ്.


കക്കാട് ഭാഗത്തു നിന്നും വരുന്ന ബസുകൾ താണ ജംഗ്ഷൻ വഴി നഗരത്തിൽ പ്രവേശിക്കേണ്ടതാണ്


Post a Comment

Previous Post Next Post
Join Our Whats App Group