Join News @ Iritty Whats App Group

കേരളീയർക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുഖ്യമന്ത്രി



മലയാളികൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഓണാശംസകൾ നേർന്നു.

‘കേരളത്തിലെ ജനങ്ങൾ അവരുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിച്ചു പോരുന്നവരാണ്. പരസ്പര സഹകരണവും സൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണ് ഈ ഉത്സവം. ഈ അവസരത്തിൽ, ഐക്യത്തോടെ പ്രവർത്തിക്കാനും ഇന്ത്യയെ സമ്പന്നവും മഹത്വപൂർണ്ണവുമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ സംഭാവന നൽകാനും നമുക്ക് പ്രതിജ്ഞയെടുക്കാം’ ഓണാശംസകൾ നേർന്ന് കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.

‘ഓണത്തിന്റെ ഈ ശുഭകരമായ അവസരത്തിൽ നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് ഞാൻ ഊഷ്മളമായ ആശംസകളും നേരുന്നു. മഹാബലി രാജാവിന്റെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഓണം സത്യസന്ധത, അനുകമ്പ, ത്യാഗം എന്നീ ഉയർന്ന മൂല്യങ്ങളെ പ്രതീകവത്‌കരിക്കുന്നു. വയലുകളിൽ പുതിയ വിളകളുടെ രൂപത്തിൽ പ്രകൃതി മാതാവിന്റെ കനിവ് ആഘോഷിക്കുന്നതിനുള്ള ഒരു സന്ദർഭം കൂടിയാണിത്. ഓണത്തിന്റെ ചൈതന്യം എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും ഐശ്വര്യവും സന്തോഷവും കൊണ്ടുവരട്ടെ’ ഓണാശംസകൾ നേർന്നു കൊണ്ട് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു.

'ഭേദചിന്തകൾക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കൽപ്പമാണ് ഓണത്തിന്റേതെന്നും, സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

‘ഒരു വിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കൽപ്പം നമ്മോടു പറയുന്നു. വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ച് എടുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്ന ചിന്തയാണിത്. ആ നിലയ്ക്ക് ഓണത്തെ ഉൾക്കൊള്ളാനും എല്ലാ വേർതിരിവുകൾക്ക് അതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യ പൂർണമായ ഓണം ലോകത്ത് എവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു’ ഓണാശംസകൾ നേർന്ന് കൊണ്ട് പിണറായി വിജയൻ പറഞ്ഞു.

ഒരുപിടി നല്ല ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ചുകൊണ്ട് നിറപറയും നിലവിളക്കും തുമ്പപൂക്കളുമേന്തി സ്‌നേഹത്തിന്റെ ഓണക്കാലം വീണ്ടുമിതാ വന്നെത്തി. എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും ചക്കരക്കൽ വാർത്തയുടെ ഒരായിരം ഓണാശംസകള്‍..!


Post a Comment

أحدث أقدم
Join Our Whats App Group