Join News @ Iritty Whats App Group

കണ്ണൂർ ജില്ലയിൽ രണ്ടിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങള്‍ നാടിനെ വീണ്ടും അശാന്തിയുടെ നിഴലിലാക്കുന്നു


കണ്ണൂര്‍:  ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങള്‍ നാടിനെ വീണ്ടും അശാന്തിയുടെ നിഴലിലാക്കുന്നു

ചാവേശരിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീടിന് സമീപം ബോംബ് സ്ഫോടനം നടന്നതിനു പിന്നാലെ കണ്ണവം പതിനേഴാം മൈലിലും ബോംബ് സ്ഫോടനമുണ്ടായി. പുലര്‍ചെ ഒരുമണിയോട് കൂടിയാണ് ഉഗ്രസ്ഫോടനമുണ്ടായത്. ഒരു തവണയാണ് സ്ഫോടനമുണ്ടായതെന്നും നാടന്‍ ബോംബാണ് പൊട്ടിയതെന്നും കണ്ണവം പൊലീസ് അറിയിച്ചു.

പരിശോധനയ്ക്കായി കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ചാവശേരി മണ്ണോറയില്‍ റോഡില്‍ ബോംബ് സ്ഫോടനമുണ്ടായത്. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിന് മുന്‍പിലുള്ള റോഡിലാണ് സ്ഫോടനമുണ്ടായത്. മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഉഗ്രസ്ഫോടനത്തിന് ശേഷം ഒരാള്‍ ഓടിപ്പോകുന്നതായി കണ്ടതായി പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ, കൂത്തുപറമ്ബ് എസിപി പ്രദീപന്‍ കണ്ണിപൊയില്‍, മട്ടന്നൂര്‍ സിഐ എം കൃഷ്ണന്‍, എസ്‌ഐ റെജി സ്‌കറിയ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം തന്നെ സ്ഥലത്തെത്തിയിരുന്നു. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗവും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്തുവരികയാണ്. രണ്ടാഴ്ച മുമ്ബ് ചാവശേരിയില്‍ ആര്‍എസ്‌എസ്- എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറുവീടുകളും ഒരു കാറും തകര്‍ത്തിരുന്നു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആര്‍എസ്‌എസ്, എസ് ഡി പി ഐ പ്രവര്‍ത്തകരായ ആറുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ചാവശേരി ടൗണില്‍ പൊലീസ് കാവല്‍ തുടരുന്നുണ്ട്. ഇതിനിടെയിലാണ് വീണ്ടും ചാവശേരിയില്‍ ബോംബ് സ്ഫോടനമുണ്ടായത്. പ്രദേശത്ത് ബോംബിനും ആയുധങ്ങള്‍ക്കുമായി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.

Post a Comment

أحدث أقدم
Join Our Whats App Group