Join News @ Iritty Whats App Group

ഗൃഹപ്രവേശന ചടങ്ങിൽ പാട്ടുപാടിക്കൊണ്ടിരിക്കേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു


കോഴിക്കോട്: ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പാട്ടുപാടിക്കൊണ്ടിരിക്കേ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. പെരുമണ്ണ പാറമ്മല്‍ സ്മിതാലയം വീട്ടില്‍ സുനില്‍കുമാര്‍ (47) ആണ് മരിച്ചത്. ചെറുകുളത്തൂരില്‍ ബന്ധുവിന്റെ ഗൃഹപ്രവേശനച്ചടങ്ങിലായിരുന്നു സംഭവം.
ഇന്നലെ വൈകിട്ടായിരുന്നു ചെറുകുളത്തൂര്‍ പറമ്പില്‍ത്തൊടികയില്‍ സതീഷ് ബാബുവിന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. വൈകിട്ട് 7.30 ഓടെ പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്ന സുനിൽകുമാർ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിരവധി ഗാനമേളകളിൽ ഗായകനായിരുന്നു സുനിൽകുമാർ. അച്ഛന്‍: പരേതനായ ഗോപാലകൃഷ്ണക്കുറുപ്പ്. അമ്മ: പത്മാവതി അമ്മ. സഹോദരങ്ങള്‍: ചന്ദ്രന്‍ (കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക്), സിന്ധു, സ്മിത. അവിവാഹിതനാണ്.

Post a Comment

أحدث أقدم
Join Our Whats App Group