Join News @ Iritty Whats App Group

ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്;ചക്രവാതച്ചുഴി നിലനില്‍ക്കുന്നു, ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യത



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ പാതയിൽ നിന്ന് തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നുണ്ട്. കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നു. ബംഗാൾ ഉൾക്കടലിന്‍റെ മധ്യ ഭാഗത്ത് മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു.

അതിന്റെ സ്വാധീനത്താൽ അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. മധ്യ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി മുതൽ വടക്കൻ കേരളം വരെ ഒരു ന്യൂനമർദ്ദപാത്തിയും സ്ഥിതി ചെയുന്നു. ഇതിന്‍റെ ഫലമായി ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മിതമായ മഴയ്ക്കും, മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 11 മണിയോടെയാണ് ഈ അറിയിപ്പ് നല്‍കിയിട്ടുള്ളത്. 

വിവിധ ജില്ലകള്‍ക്കുള്ള മുന്നറിയിപ്പ്

ഓറഞ്ച് അലേര്‍ട്ട്

08/09/2022: കണ്ണൂർ, കാസർഗോഡ്

ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലേര്‍ട്ട് 

08/09/2022: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
09/09/2022: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
10/09/2022: കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
11/09/2022: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

ഈ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow)അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് സെപ്റ്റംബർ 09 വരെയും, കർണാടക തീരങ്ങളിൽ സെപ്റ്റംബർ 10 വരെയും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ 9 വരെയും, കർണാടക തീരങ്ങളിൽ സെപ്റ്റംബർ 10 വരെയും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Post a Comment

أحدث أقدم
Join Our Whats App Group