Join News @ Iritty Whats App Group

ചാവശ്ശേരിയില്‍ വീണ്ടും സ്ഫോടനം;ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് മുന്നിലാണ് സ്ഫോടനമുണ്ടായത്



ഇരിട്ടി ചാവശ്ശേരിയില്‍ വീണ്ടും സ്ഫോടനം. ചാവശ്ശേരി മണ്ണോറയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്ഫോടനമുണ്ടായത്.

ഇന്നലെ അര്‍ധരാത്രിയാണ് സംഭവം നടക്കുന്നത്. രണ്ടാഴ്ച മുന്‍പ് സ്ഫോടനമുണ്ടാവുകയും തുടര്‍ന്ന് ആര്‍എസ്എസ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണ് ഇത്. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സുധീഷിന്റെ വീടിന് മുന്നിലാണ് നിലവില്‍ സ്ഫോടനമുണ്ടായത്.

നേരത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രിപെറുക്കുന്നതിനിടെ സ്ഫോടക വസ്തുവും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group