Join News @ Iritty Whats App Group

ചേര്‍ത്തത് കഞ്ചാവ് കുരുവല്ല; വിശദീകരണവുമായി ജ്യൂസ് കടയുടമ


ജ്യൂസ് സ്റ്റാളില്‍ മില്‍ക്ക് ഷെയ്ക്കില്‍ കഞ്ചാവ് കുരു ചേര്‍ത്തു നല്‍കിയ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി കടയുടമ. താന്‍ ഷേയ്ക്കില്‍ ചേര്‍ത്തത് കഞ്ചാവിന്റെ കുരു അല്ലെന്നും ഭക്ഷ്യ അതോറിറ്റിയുടെ അനുമതിയുള്ള ഹെമ്പ് സീഡാണെന്നും കടയുടമ ഡോ. സുഭാഷ് പ്രതികരിച്ചു. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ് കട നടത്തുന്നതെന്നും ഇയാള്‍ പറഞ്ഞു.

‘വളരെ പോഷക ഗുണമുള്ളവയാണ് ഹെമ്പ് സീഡുകള്‍. ഇവയില്‍ പ്രോട്ടീന്‍ അളവ് കൂടുതലുമാണ്. ഒമേഗ 2, ഒമേഗ 3, ഫാറ്റി ആസിഡ്സ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്കും ത്വക്കിനും ഗുണപ്രദമാണ്. 2021 നവംബര്‍ 15ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഹെമ്പ് സീഡ് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു’, കടയുടമ പറഞ്ഞു.

കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിനെതിരെ കേസെടുത്തതായി എക്സൈസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടി. സീഡ് ഓയില്‍ രാസപരിശോധനക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്കയച്ചു.

Post a Comment

أحدث أقدم
Join Our Whats App Group