Join News @ Iritty Whats App Group

ചാവശ്ശേരിയിലെ ആര്‍.എസ്.എസ്.-എസ്.ഡി.പി.ഐ സംഘർഷം; ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകൻ കൂടി അറസ്റ്റിൽ


മട്ടന്നൂര്‍: ചാവശ്ശേരിയില്‍ ആര്‍.എസ്.എസ്.-എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ചാവശ്ശേരി സ്വദേശി കെ.വി.അജയനാ(40)ണ് അറസ്റ്റിലായത്. ഇതോടെ കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒന്‍പതായി. അജയന്റെ വീടിന് നേരെയും ഓഗസ്റ്റ് 22ന് രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ അക്രമമുണ്ടായിരുന്നു.

ആര്‍.എസ്.എസ്., എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ ആറു പേരുടെ വീടുകള്‍ ആക്രമിക്കുകയും ഒരു കാര്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒന്‍പതു കേസുകളാണ് മട്ടന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ചാവശ്ശേരിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്.,എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും പിന്നീട് സംഘര്‍ഷത്തിലെത്തുകയുമായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group