Join News @ Iritty Whats App Group

വയോധികനായ പിതാവിനെ ഉപേക്ഷിച്ചാൽ സംരക്ഷിക്കാമെന്ന് ഭാര്യ;വ്യ​വ​സ്ഥ അം​ഗീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​കാതെ 56കാരൻ 90കാരനായ പിതാവുമായി അഗതിമന്ദിരത്തിൽ





ഇടുക്കി: വയോധികനായ പിതാവിനെ ഉപേക്ഷിച്ചാൽ സംരക്ഷിക്കാമെന്ന് ഭാര്യ പറഞ്ഞതോടെ 56കാരൻ 90കാരനായ പിതാവുമായി അഗതിമന്ദിരത്തിൽ അഭയം തേടി. തൊ​ണ്ണൂ​റ് ക​ഴി​ഞ്ഞ മ​ണി​യ​ൻ​നാ​യ​രും മ​ക​ൻ അ​ജി​ത് നാ​യ​രുമാണ് ( 56) ചെറുതോണി ​പട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ അ​ഭ​യം തേ​ടി​യെ​ത്തിയത്.
വീട്ടിൽ നിൽക്കാനാകാതെ വന്നതോടെയാണ് അഭയമന്ദിരത്തിലേക്ക് മാറാൻ ഇരുവരും തീരുമാനിച്ചത്. തുടർന്ന് നിരവധി അഭയമന്ദിരങ്ങളെ സമീപിച്ചെങ്കിലും എവിടെയും ഇടം ലഭിച്ചില്ല. ഇതോടെയാണ് ഇ​ടു​ക്കി​യി​ലെ ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തിയത്. ഇ​ട​ത് ക​ണ്ണി​നു കാ​ഴ്ച​യും ഇ​ട​ത് ചെ​വി​ക്ക് കേ​ൾ​വി​യും പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട നിലയിലാണ് തൊണ്ണൂറുകാരനായ മണിയൻ നായർ. കൂടാതെ ഇ​ട​തു കാ​ലി​നു നീ​രു വ​ന്നു ന​ട​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് മണിയൻ നായരുടെ ഭാര്യ മരണപ്പെട്ടിരുന്നു.

മ​ക​ൻ അ​ജി​ത്തി​ന് ജോ​ലി ഉ​ണ്ടാ​യി​രു​ന്നെങ്കിലും വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​നു ക്ഷ​തം സം​ഭ​വി​ച്ച​തി​നെത്തു​ട​ർ​ന്ന് അത് ന​ഷ്ട​പ്പെ​ട്ടു. ഇതോടെയാണ് അജിത്തുമായി ഭാര്യ അകലാൻ തുടങ്ങിയത്. പിതാവിനെ ഉപേക്ഷിച്ചാൽ സംരക്ഷിക്കാമെന്നാണ് ഭാര്യ അജിത്തിനോട് പറഞ്ഞത്. അ​ജി​ത്ത് സ്വ​ന്ത​മാ​യി സ​മ്പാ​ദി​ച്ച വീ​ടും സ്വ​ത്തു​ക്ക​ളും ഭാ​ര്യ​യു​ടെ പേ​രി​ൽ ആ​യി​രു​ന്നു. ഭാര്യ സംരക്ഷിക്കില്ലെന്ന് മനസിലാക്കിയ അജിത്ത് പിതാവുമായി വീട് വിട്ടിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. പി​താ​വി​നെ ഉ​പേ​ക്ഷി​ച്ചാ​ൽ സം​ര​ക്ഷി​ക്കാ​മെ​ന്ന ഭാ​ര്യ​യു​ടെ വ്യ​വ​സ്ഥ അം​ഗീ​ക​രി​ക്കാ​ൻ അജിത്ത് ത​യ്യാ​റാ​യതുമില്ല.

ഏതായാലും പടമുഖം സ്നേഹമന്ദിരത്തിൽ ഏറെ സന്തോഷത്തോടെ കഴിയുകയാണ് അജിത് നായരും അച്ഛൻ മണിയൻ നായരും. ഇവിടുത്തെ ഓണാഘോഷത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് പുതിയ അതിഥികളായ ഇവർ തന്നെയായിരുന്നു. 350ഓളം അന്തേവാസികളാണ് ഇവിടെയുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group