Join News @ Iritty Whats App Group

ഒരൊറ്റ പ്രവേശന പരീക്ഷ: NEET, JEE പരീക്ഷകൾ CUETയുമായി സമന്വയിപ്പിക്കാൻ UGC

എൻജിനീയറിങ്, മെഡിക്കൽ എൻട്രൻസ് പരീക്ഷകൾ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (സിയുഇടി-യുജി) പരീക്ഷയുമായി സമന്വയിപ്പിക്കാനുള്ള നിർദ്ദേശം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (University Grants Commission) പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ.

ഈ നിർദേശം നടപ്പിലാക്കിയാൽ, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബയോളജി എന്നീ നാലു വിഷയങ്ങളിൽ മൂന്ന് പ്രവേശന പരീക്ഷകൾ എഴുതുന്നതിനു പകരം വിദ്യാർത്ഥികൾക്ക് ഒരു തവണ മാത്രമേ പരീക്ഷ എഴുതേണ്ടി വരൂ എന്ന് യുജിസി ചെയർപേഴ്സൺ എം. ജഗദീഷ് കുമാർ (M Jagadesh Kumar) ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. വിവിധ വകുപ്പുകളുമായി ചർച്ച ചെയ്തതിനു ശേഷം ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും യുജിസി അധികൃതർ അറിയിച്ചു.

''വിദ്യാർത്ഥികൾ ഒരേ വിഷയങ്ങളിലുള്ള അറിവ് അടിസ്ഥാനമാക്കിയാണ് ഈ പ്രവേശന പരീക്ഷകളെല്ലാം എഴുതുന്നത്. അതിനാൽ ഈ പ്രവേശന പരീക്ഷകളെല്ലാം സമന്വയിപ്പിക്കാനാണ് നിർദ്ദേശം. അതായത്, വിദ്യാർത്ഥികൾക്ക് ഒരൊറ്റ പ്രവേശന പരീക്ഷ എന്ന ആശയം. തങ്ങൾക്കു താത്പര്യമുള്ള വിഷയങ്ങളിലെ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്കു മുൻപിൽ ധാരാളം അവസരങ്ങളും ഉണ്ടാകും'', ജഗദീഷ് കുമാർ കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم
Join Our Whats App Group