Join News @ Iritty Whats App Group

വിമാന പ്രതിഷേധക്കേസ്; ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശുപാർശ


മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശുപാർശ. ഇക്കാര്യത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ഡിഐജി രാഹുൽ ആർ നായർക്ക് റിപ്പോർട്ട് നൽകി. സിറ്റി പൊലീസ് കമ്മീഷണർ തന്നെയാണ് 24നോട് ഇക്കാര്യം സ്ഥിരീകരിച്ചത്. 

ഫർസീൻ്റെ പേരിലുള്ള വിവിധ കേസുകളാണ് ശുപാർശയ്ക്കുള്ള പ്രധാന കാരണം. 19 കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്. ഇതൊക്കെ രാഷ്ട്രീയ കേസുകളാണെങ്കിലും ഇവയ്ക്ക് ക്രിമിനൽ സ്വഭാവമുണ്ട്. ഇത് പരിഗണിച്ചാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള ശുപാർശയ്ക്ക് കാരണം. കാപ്പ ചുമത്തി നാട് കടത്തുക എന്നതാണ് റിപ്പോർട്ടിലെ പരാമർശം.

Post a Comment

أحدث أقدم
Join Our Whats App Group