Join News @ Iritty Whats App Group

ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ പിന്‍വലിക്കാമെന്ന് വാഗ്ദാനം; തല പോയാലും കീഴടങ്ങില്ലെന്ന് സിസോദിയ

ന്യുഡല്‍ഹി: ഡല്‍ഹിയിലെ മദ്യനയത്തില്‍ സിബിഐ നടത്തുന്ന നീക്കത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് ആരോപിച്ച് എഎപി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. എഎപിയില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ സിബിഐയും ഇ.ഡിയും അന്വേഷിക്കുന്ന എല്ലാ കേസുകള്‍ പിന്‍വലിക്കാമെന്ന് വാഗ്ദാനം ലഭിച്ചു. എന്നാല്‍ തലപോയാലും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മദ്യനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിസോദിയയുടെയും കൂട്ടാളികളുടെയും വീട്ടിലും ഓഫീസിലുമടക്കം 31 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടന്നിരുന്നു. സിസോദിയ അടക്കം 15 പേരെ പ്രതികളാക്കി കേസെടുത്തു. ഇതിനു പിന്നാലെ ഇ.ഡിയുംഅന്വേഷണം ആരംഭിച്ചിരുന്നു. സിസോദിയക്കെതിരെ ഇ.ഡിയും അന്വേഷണം നടത്തുണ്ട്.

തനിക്കെതിരായ എല്ലാ കേസുകളും വ്യാജമാണെന്ന് പറഞ്ഞ സിസോദിയ, ബി.ജെ.പി അവര്‍ക്ക് കഴിയുന്നതൊക്കെ ചെയ്യട്ടെ എന്നും പറഞ്ഞു. താന്‍ മഹാറാണയുടെയും രജ്പുത്തിന്റെയും പിന്തുടര്‍ച്ചക്കാരനാണ്. തലപോയാലും അഴിമതിക്കാര്‍ക്കും ഗൂഢാലോചന സംഘത്തിനും മുന്നില്‍ തലകുനിക്കില്ല. ഇതനാണ് തനിക്ക് ബി.ജെ.പിയോട് പറയാനുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group