Join News @ Iritty Whats App Group

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു; തീവ്ര ന്യൂനമര്‍ദ്ദമായി മാറിയേക്കും, മഴ ശക്തമാകും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് പുതിയ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറിയേക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ്യ-പശ്ചിമ ബംഗാള്‍ തീരത്തിന് മുകളിലായാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. മലയോര മേഖലയില്‍ മഴ ശക്തമാകും. വടക്കന്‍ കേരളത്തിലും മഴ തുടരും.

കേരള തീരത്ത് മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മഴയെ തുടര്‍ന്ന് കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണുള്ളത്. നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് അലര്‍ട്ട്.

തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടിരിക്കുന്നതും മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാലും മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതിന്റെയും സ്വാധീനത്താല്‍ കേരളത്തില്‍ ആഗസ്റ്റ് ആറ് മുതല്‍ 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.

അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 983.50 മീറ്റര്‍ ആണ് നിലവിലെ ജലനിരപ്പ്. വയനാട് ബാണാസുര അണക്കെട്ടില്‍ ജലനിരപ്പ് 773. 60 മീറ്ററെത്തിയതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group