Join News @ Iritty Whats App Group

ഇരിട്ടി റെയിഞ്ച് സ്വദർ മുഅല്ലിം സംഗമവും , ചേലക്കാട് ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു.

ഇരിട്ടി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി ടൗൺ ഇർശാ ദുൽ ഇസ്ലാം മദ്റസ കോംപ്ലക്സിൽ വെച്ച് സ്വദർ മുഅല്ലിം സംഗമവും പ്രവർത്തക സമിതി മീറ്റും , കഴിഞ്ഞ ദിവസം അന്തരിച്ച സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്ല്യാർ അനുസ്മരണവും നടന്നു. പ്രാർത്ഥനാ വേദിയുടെ ഉദ്ഘാടനം സമസ്ത മുദരിബും ഇരിട്ടി റെയിഞ്ച് പ്രസിഡണ്ടുമായ ഉമർ മുഖ്താർ ഹുദവി ഉദ്ഘാടനം ചെയ്തു. പി.മൊയ്തു ഫൈസി അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. കെ.എസ് അലി മൗലവി അധ്യക്ഷത വഹിച്ചു. സ്വദർ മുഅല്ലിം പ്രവർത്തക സംഗമം അബ്ദുൽ കരീം അസ്ഹരി ഉദ്ഘാടനം ചെയ്തു.
 സമസ്ത മുഅല്ലിം ഡേ കാമ്പയിൻ വിജയിപ്പിക്കുവാൻ ആവശ്യമായ പദ്ധതി സമർപ്പിച്ചു.

 ടി.കെ അബ്ദുൽ ജലീൽ ഫൈസി, ഹബീബ് ഫൈസി, സിദ്ദീഖ് ദാരിമി കീഴൂർ, സി.എച്ച് ശബീർ ദാരിമി,ശറഫുദ്ദീൻ മൗലവി പുന്നാട്, മുബശ്ശിർ ഹുദവി, മുഹമ്മദ് റാഇഫ് അസ്ഹരി നുച്ചിയാട്, ഖലീൽ ഇർഫാനി, ശംസുദീൻ മദനി ആറളം, മാജിദ് വാഫി ഉളിക്കൽ, ഷബീർ ഫൈസി പടിയൂർ, മുഹമ്മദ് മുസ്ല്യാർ പയഞ്ചേരി, സംസാരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group