Join News @ Iritty Whats App Group

വി​വാ​ഹാ​ലോ​ച​ന നി​ര​സി​ച്ചു ! പ്ര​തി​കാ​ര​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം;​യു​വാ​വ് അ​റ​സ്റ്റി​ല്‍…


മു​ണ്ട​ക്ക​യം: വി​വാ​ഹാ​ലോ​ച​ന നി​ര​സി​ച്ച​തി​നു പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍.

ഇ​ടു​ക്കി ക​ണ​യ​ങ്ക​വ​യ​ല്‍ മ​ത​ന്പ ക​പ്പ​ലു​മാ​ക്ക​ല്‍ വി​ശാ​ഖി (21) നെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

പ്ര​തി നേ​ര​ത്തേ പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ വീ​ട്ടി​ല്‍ ചെ​ന്നെ​ങ്കി​ലും വി​വാ​ഹാ​ലോ​ച​ന​യോ​ടു പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ സ​മ്മ​തി​ക്കാ​തെ മ​ട​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ലു​ള്ള വി​രോ​ധം​മൂ​ലം വി​ശാ​ഖ് ക​ഴി​ഞ്ഞ ദി​വ​സം വെ​ളു​പ്പി​നെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​നു പു​റ​കു​വ​ശ​ത്ത് പ​തു​ങ്ങി​യി​രു​ന്ന് അ​മ്മ പു​റ​ത്തി​റ​ങ്ങു​ന്ന ത​ക്കം​നോ​ക്കി ക​ത്തി​യെ​ടു​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ശ​ബ്ദം​കേ​ട്ട് അ​ടു​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​ക്ക​ള്‍ ഓ​ടി​ക്കൂ​ടു​ക​യും തു​ട​ര്‍​ന്നു പോ​ലീ​സ് എ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

മു​ണ്ട​ക്ക​യം എ​സ്എ​ച്ച്ഒ എ. ​ഷൈ​ന്‍ കു​മാ​ര്‍, എ​സ്‌​ഐ​മാ​രാ​യ പി.​എ​സ്. അ​നീ​ഷ്, അ​നൂ​പ് കു​മാ​ര്‍, മാ​മ​ന്‍ വി. ​ഏ​ബ്ര​ഹാം, എ​എ​സ്‌​ഐ അ​നി​ല്‍​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ രേ​ഖ റാം, ​നൂ​റു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Post a Comment

أحدث أقدم
Join Our Whats App Group