Join News @ Iritty Whats App Group

വോട്ടര്‍ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവിൽ വന്നു

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് ആധാർ നമ്പർ  വോട്ടർ പട്ടികയുമായി  ബന്ധിപ്പിക്കാവുന്നതാണെന്നു ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. വോട്ടർ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയും ആധാർ നമ്പറും ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവിൽ വന്നത്. 

വോട്ടർപട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന് തൻ്റെ ആധാർ നമ്പർ തെരഞ്ഞെടുപ്പു കമ്മിഷൻ്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് (വി.എച്ച്.എ) മുഖേനയോ ഫോം 6B യിലോ അപേക്ഷ സമർപ്പിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നവർക്ക് ഫോം 6ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്താമെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു.  


Post a Comment

أحدث أقدم
Join Our Whats App Group