Join News @ Iritty Whats App Group

അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ശശി തരൂര്‍ യോഗ്യന്‍: പിന്തുണയുമായി കെ.സുധാകരന്‍


കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ശശി തരൂര്‍ യോഗ്യനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണെന്നും തരൂരിന് ആഗ്രഹമുണ്ടെങ്കില്‍ മല്‍സരിക്കട്ടെയെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ ഒരു കുടുംബം തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കണമെന്ന രീതി പാടില്ലെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തുവന്നു. അധ്യക്ഷ പദവിയിലെ ഒഴിവ് എത്രയും പെട്ടന്ന് നികത്തണമെന്നും നവോത്ഥാന തന്ത്രം നടപ്പാക്കാന്‍ കഴിവുള്ള നേതൃത്വമാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നോമിനേഷന്‍ നല്‍കില്ല. താന്‍ മത്സരിക്കാനില്ലെന്ന് രാഹുല്‍ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

ഗാന്ധി കുടുംബത്തില്‍ നിന്നും ആരും ഇല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നതാണ് ജി 23 താല്‍പ്പര്യപ്പെടുന്നത്. ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് അഭ്യൂഹങ്ങളില്‍ മുന്നില്‍.

പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17നാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാര്‍ഥി മാത്രമാണുള്ളതെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ ഒക്ടോബര്‍ എട്ടിനു തന്നെ വിജയിയെ പ്രഖ്യാപിക്കും.

Post a Comment

أحدث أقدم
Join Our Whats App Group