Join News @ Iritty Whats App Group

സിദ്ധിഖ് കാപ്പന്റെ മകള്‍ മെഹ്നാസിന്റെ സ്വാതന്ത്ര്യദിന പ്രസംഗം ശ്രദ്ധ നേടുന്നു

ഹത്രാസ് ഗുഢാലോചന കേസില്‍ തടവിലടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മകളുടെ സ്വാതന്ത്ര്യദിന പ്രസംഗം ശ്രദ്ധ നേടുന്നു. ഞാന്‍ മെഹ്നാസ് കാപ്പന്‍, എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് ഇരുട്ടറയില്‍ അടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മകള്‍ എന്നാണ് പ്രസംഗം ആരംഭിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ദളിത് പെണ്‍കുട്ടി ബലാല്‍സംഗത്തെത്തുടര്‍ന്ന്് കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് പോപുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് 2020 ഒട്‌കോബറില്‍ അറസ്റ്റു ചെയ്യുകയായിരുന്നു. യു എ പി എ അടക്കമുള്ള ചുമുത്തപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം ജയിലിലാണ്.

ജയില്‍വാസത്തിനിടെ ഒരു തവണ മാത്രമാണ് സിദ്ദീഖ് കാപ്പന് പരോള്‍ ലഭിച്ചത്. പരോള്‍ കഴിഞ്ഞ് മടങ്ങിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റ മാതാവിന്റെ മരണം, അഞ്ച് മിനിറ്റ് മാത്രം നീളുന്ന ഫോണ്‍ വിളിമാത്രമാണ് ഇപ്പോള്‍ കുടുംബത്തിന്റെ ഏക ആശ്വാസം. ഇതിനിടയിലാണ് സിദ്ധിഖ് കാപ്പന്റെ മകള്‍ മെഹ്നാസിന്റെ സ്വാതന്ത്ര്യ ദിന പ്രസംഗം ശ്രദ്ധ നേടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group