Join News @ Iritty Whats App Group

ഇരിട്ടി ഷോപ്പിംഗ് ഫെസ്റ്റ് കൂപ്പൺ വിതരണം ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി: ഇരിട്ടി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിന്റെ ഉപഭോക്താക്കള്‍ക്കുള്ള കസ്റ്റമര്‍ കൂപ്പണ്‍ വിതരണോദ്ഘാടനം ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പില്‍ നിർവഹിച്ചു. സെഞ്ച്വറി ഫാഷന്‍ സിറ്റി മാനേജിംഗ് പാട്ണര്‍ ഷുക്കൂര്‍ ഹാജിക്ക് കൂപ്പൺ കൈമാറിയായിരുന്നു ഉദ്ഘാടനം. ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അയൂബ് പൊയിലന്‍, സെക്രട്ടറി ജോസഫ് വര്‍ഗീസ്, ട്രഷറര്‍ നാസര്‍ തിട്ടയില്‍ എന്നിവര്‍ സംസാരിച്ചു. ഇരിട്ടിയിലെ വ്യാപാരികളും ചടങ്ങില്‍ സംബന്ധിച്ചു. സെപ്തംബര്‍ 1മുതല്‍ 16 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റ്. എല്ലാ ദിവസവും നടക്കുന്ന നറുക്കെടുപ്പിലെ വിജയികൾക്ക് 5000 രൂപയുടെ പർച്ചെയ്‌സ് കൂപ്പണും ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group