ഭർത്താവിൻ്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. തൃശൂർ തളിക്കുളത്താണ് സംഭവം. തളിക്കുളം അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ ഹഷിതയാണ് ചികിത്സയിൽ കഴിയവേ മരിച്ചത്. ഇന്നലെയാണ് ഭർത്താവ് ആസിഫ് ഹഷിതയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ആസിഫിന്റെ ആക്രമണത്തിൽ നൂറുദ്ദീനും ഭാര്യ നസീമയ്ക്കും വെട്ടേറ്റിരുന്നു.
ഭർത്താവിൻ്റെ വെട്ടേറ്റ് യുവതി മരിച്ചു
News@Iritty
0
إرسال تعليق