Join News @ Iritty Whats App Group

തലശ്ശേരി ജനറല്‍ ആശുപത്രിയിൽ നവജാത ശിശു മരിച്ചു;സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ല, കുഞ്ഞിന്‍റെ മരണം ചികിത്സാ പിഴവ് മൂലം', ആരോപണവുമായി കുടുംബം


കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയിലെ നവജാത ശിശുവിന്‍റെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതിയെ ചികിത്സിച്ച ‍ഡോ. റീജ മാത്യുവിനെതിരെയാണ് 
ബന്ധുക്കളുടെ പരാതി. ഡോക്ടര്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയിരുന്നില്ലെന്നാണ് ആരോപണം. സ്കാനിംഗില്‍ കുഞ്ഞിന്‍റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നെന്നും സിസേറിയന്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ സമ്മതിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. മട്ടന്നൂര്‍ സ്വദേശി ബിജീഷിന്‍റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group