Join News @ Iritty Whats App Group

ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകം; ഹാജരാകണോ എന്ന് ഹൈക്കോടതി വിധിയ്ക്ക് ശേഷം തീരുമാനിക്കും: തോമസ് ഐസക്ക്



എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനു മുൻപിൽ ഹജരാകണോ എന്ന് ഹൈക്കോടതി വിധിയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. ഇഡിയ്ക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് തീരുമാനിച്ചത് പാർട്ടിയുമായി ആലോചിച്ചതിനു ശേഷമാണ്. ഫെമ ലംഘനമുണ്ടെങ്കിൽ ആദ്യം അത് ചൂണ്ടിക്കാട്ടേണ്ടത് റിസർവ് ബാങ്കാണ്. ആർബിഐ കാണാത്ത എന്ത് കുറ്റമാണ് ഇഡി കണ്ടതെന്ന് വ്യക്തമാക്കണമെന്നും ഡോ. ടിഎം തോമസ് ഐസക്ക് ആവശ്യപ്പെട്ടു. 

‘കുതിര കയറാനായി നിന്നുകൊടുക്കാൻ പറ്റില്ല. അതുകൊണ്ട് എന്താണ് എൻ്റെ ഒഫൻസ് എന്ന് എന്നെ അറിയിക്കണം. അതിനു കഴിയില്ലെങ്കിൽ നോട്ടീസ് പിൻവലിക്കണം. ഞാനെന്തിന് ആശങ്കപ്പെടണം. ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ്. അവർ ഇഡിയെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയ എതിരാളികളെ ഒറ്റപ്പെടുത്താനാണ്. അവരെ അറസ്റ്റ് ചെയ്യാനാണ്. തടങ്കലിൽ വെക്കാനാണ്. സംസ്ഥാന സർക്കാരുകളെ അട്ടിമറിയ്ക്കാനാണ്.’- തോമസ് ഐസക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group