Join News @ Iritty Whats App Group

‘തോമസ് ഐസക്കിന് നോട്ടീസ് നല്‍കാന്‍ ഇ.ഡിക്ക് അധികാരമില്ല’; കിഫ്ബിക്ക് എതിരെയുള്ള ഇ.ഡി അന്വേഷണം തള്ളി പ്രതിപക്ഷം


കിഫ്ബിക്ക് എതിരെയുള്ള ഇഡിയുടെ അന്വേഷണം തള്ളി പ്രതിപക്ഷം. കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല. തോമസ് ഐസക്കിന് നോട്ടീസ് നല്‍കാന്‍ ഇ.ഡിക്ക് അധികാരമില്ല. മസാല ബോണ്ടും ഇ ഡിയുടെ പരിധിയില്‍ വരില്ല. വെളുപ്പിക്കലില്‍ മാത്രമാണ് ഇ.ഡിക്ക് ഇടപെടാന്‍ കഴിയൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം റോഡിലെ കുഴി അടയ്ക്കണമെന്നും അതില്‍ രാഷ്ട്രീയമില്ല. പൊതുമരാമത്ത് മന്ത്രിയെ വ്യക്തിപരമായി ആക്ഷേപിച്ചതല്ല. തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. റോഡില്‍ കുഴിയുണ്ടെന്ന് മന്ത്രി സമ്മതിക്കുന്നില്ല.വസ്തുത എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ബഫര്‍സോണ്‍ സംബന്ധിച്ച് പുതിയ ഉത്തരവ് അവ്യക്തത നിറഞ്ഞതാണ്. ഇത് പ്രകാരം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന് പിടിവാശിയാണ്. 2019ലെ ഉത്തരവ് റദ്ദാക്കണം. ഉത്തരവില്‍ വ്യക്തത വരുത്താതെ സുപ്രിംകോടതിയെ സമീപിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group